Click Here to chat with us in WHATSAPP : (+91) 70128 70557

ആറന്മുള കണ്ണാടി – ചരിത്രവും വിശേഷങ്ങളും.

aranmula kannadi buy

കേരളത്തിലെ ആറന്മുളയെന്ന കൊച്ചു ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന പ്രത്യേകതരം ലോഹ കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന സാധാരണ കണ്ണാടികളിൽ നിന്ന് വ്യത്യസ്തമായി ഗ്ളാസിനു പകരം, പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് .ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് പ്രതിഫലനം ലഭിക്കുന്ന കണ്ണാടിയാണ് രൂപപ്പെടുത്തുന്നത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് . സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.അതിനാൽ ഏറ്റവും കൃത്യമായ പ്രതിഫലനമാണ് ആറന്മുളക്കടിയിൽ നമുക്ക്കാണാനാവുക.

ഇന്ത്യയിൽ ഏകദേശം ഇരുനൂറോളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് . കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ വരെ ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്.

ആറന്മുള കണ്ണാടിയുടെ ചരിത്രം

പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും കാലങ്ങൾ കൊണ്ടേ പ്രശസ്തമാണ്,ഏതാണ്ട് നാല് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000 – മാണ്ടിൽ ഇറ്റലിയിലും, ബി.സി.3000-മാണ്ടിൽ ഗ്രീസിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങൾക്കു മുൻപ് പശ്ചിമ ഇന്ത്യയിൽ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയിൽ നിന്നും 1922-ൽ കുഴിച്ചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് സാദൃശ്യം ഉള്ളതായി കാണുന്നു. ദൈവീക കാലത്തെ സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ലോഹകണ്ണാടികൾ സപാതസിന്ധുവിൽ നിലനിന്നിരുന്നതും ദക്ഷിണേന്ത്യയിൽ എത്തിച്ചേർന്നതുമാണ്‌. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു.

ആറന്മുള കണ്ണാടിയുടെ ഐതീഹ്യം

ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു. ഏകദേശം ശതാബ്ദങ്ങൾക്കു മുൻപ് ആറന്മുളക്ഷേത്രത്തിന്റെ നിർമ്മാണ പ്രക്രിയകൾക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കാര്യങ്ങൾക്കും വേണ്ടിയുള്ള പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ എന്ന സ്ഥലത്തുനിന്നും ഏതാനും വിശ്വകർമ കുടുംബങ്ങളെ ആറന്മുളയിൽ വിളിച്ചുവരുത്തി താമസസൗകര്യം അടക്കം എല്ലാ ആനുകൂല്യവും അവർക്കു നൽകി. കാലക്രമേണ ജോലിയിൽ അലസരായി തീർന്ന ഇവരിൽ രാജാവിനു നീരസം തോന്നുകയും , അവർക്കു നൽകിപ്പോന്നിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു കിരീടം നിർമ്മിച്ച് അദ്ദേഹത്തിന്‌ നൽകുവാൻ അവർ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികൾ നടത്തുമ്പോൾ അതിന്‌ പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിർമ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്‌ ഉപഹാരമായി ഒരു കണ്ണാടി നിർമ്മിച്ചു നൽകി. ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിൽ വാൽക്കണ്ണാടി ഉപയോഗിച്ചു വരുന്നു.

ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു..വിദേശ രാജ്യങ്ങളിൽഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു.

ആറന്മുള കണ്ണാടി വാങ്ങുന്നതും വീടുകളിലോ സ്ഥാപനങ്ങളിലൊ സൂക്ഷിക്കുന്നതും വളരെയേറെ ഐശ്വര്യ ദായകമാണ് എന്നതാണ് വിശ്വാസം. ആയതിനാൽ തന്നെ ഗൃഹപ്രവേശം, വിവാഹം, ജന്മദിനം, പ്രത്യക ആഷോഷ പരിപാടികൾ, വാർഷികങ്ങൾ, തുടങ്ങിയ ചടങ്ങുകളിൽ സമ്മാനമായി കൊടുക്കുവാൻ ആളുകൾ ആറന്മുള കണ്ണാടി തിരഞ്ഞെടുക്കുന്നുണ്ട്. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട പവിത്രവും പരിപാവനനവുമായ ഒരു വിശിഷ്ട വസ്തുവാണ് ആറന്മുള കണ്ണാടി.

Aranmula Kannadi Writeup

This is the typical write up of the aranmula kanandi.

Aranmula kannadi is a handmade metal-alloy mirror, made in Aranmula, a village in the state of Kerala, India. Unlike the normal ‘silvered’ glass mirrors, being a metal-alloy mirror, it is a front surface reflection mirror, which eliminates secondary reflections, refractions and aberrations typical of back surface mirrors. The exact metals used in the alloy is maintained as a family secret. An Aranmula mirror takes many days to make, and then is polished laboriously by hand for several days to achieve its reflective surface. Aranmula Mirror considered one among the eight auspicious items or “Ashtamangalyam” that make up a Kerala bride’s trousseau.

These unique metal mirrors are the result of Kerala’s rich cultural and metallurgical traditions, and have great historical and cultural value and are even considered to bring good luck. Produced by a single extended family in Aranmula, the origins of the Aranmula kannadi are linked with the Aranmula Parthasarathy Temple. Legend has it that eight families of experts in temple arts and crafts were brought by the royal chief to Aranmula from Tirunelveli district to work in the Parthasarathy temple centuries ago on the mirrors.

The British Museum in London has a 45 centimeter tall Aranmula metal mirror in its collection. The mirrors have received a Geographical Indication (GI) tag in 2004-05.

Usage

An Aranmula Mirror is auspicious and is the pride and prestige of Kerala. You can place the Aranmula Mirror in your Worship room or Hall showcase. If you are placing it where there may be smoke, like the Pooja room, then please enclose in plastic or glass to ensure reflection of the mirror.

Delivery

Please allow 2 weeks to make the Mirror of your specifications, in case it is not readily available. Aranmula Mirror is packed in a hard colour box which itself looks gift wrapped.

Maintenance

All Aranmula Mirrors come with a small cloth pouch with Red Oxide powder. If you touch the mirror with your finger, or it comes in contact with heat, dust or moisture, use the cloth pouch to rub the mirror surface in vertical direction, till is regains shine.

To see the aranmula kannadi models visit –www.aranmulamirror.comÂ